ശബരിമലയുവതീ പ്രവേശനത്തില്‍ ഇപ്പോഴത്തെ നിലപാടെന്താണ് സര്‍ക്കാരെ ? 2018 ലെ പോലെ പൊലീസ് സംരക്ഷണത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇറങ്ങി പുറപ്പെടലും നവോഥാന മതിലുതീര്‍ക്കലും പോന്ന ആവേശം ഇപ്പോഴില്ലെന്ന് അറിയാം. അതിനര്‍ഥം എന്താണ് ? യുവതി പ്രവേശനത്തിനായി പല്ലുംനഖവും സമര്‍പ്പിച്ച് പോരാടിയതില്‍ നിന്ന് സമ്പൂര്‍ണ യൂ–ടേണ്‍ എടുത്തു എന്നാണോ ? ശബരിമലയില്‍ ആചാര സംരക്ഷണമാണ് വേണ്ടത് എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുന്നു എന്നാണോ ? – വ്യക്തത വേണ്ടതുണ്ട്. അതിപ്രധാന വിഷയത്തില്‍ വ്യക്ത വരുത്താതെ ഇക്കാലമത്രയും വഴുതിക്കളിച്ച സര്‍ക്കാരിന് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു നിലപാട് പറയേണ്ട അവസ്ഥ രൂപപ്പെടുകാണ്. ശബരിമല യുവതി പ്രവേശന പുനപരിശോധന ഹര്‍ജികള്‍  നാളെ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കും. അപ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാട് പറയും ? അതെങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കും ?

ENGLISH SUMMARY:

The current government stance on Sabarimala women entry is under scrutiny as the Supreme Court is set to review petitions concerning the issue. This decision is expected to significantly impact the upcoming elections, prompting the government to articulate a clear position