നാലുനാള്‍ മുമ്പ് ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെയടക്കം വധിച്ച് യുഎസും ഇസ്രയേലും തുടങ്ങിയ യുദ്ധം. പലവഴിയില്‍‌ തിരിച്ചടിച്ച് പ്രതിരോധിക്കുന്ന ഇറാന്‍. പാതയെങ്ങോട്ട്? എത്രനാള്‍‌ എന്നൊന്നും വ്യക്തത വരാത്ത മറ്റൊരു സംഘര്‍ഷ ദിനമാണ് ഈ കടന്നുപോകുന്നത്. ഒമാന്‍‌ തുറമുഖവും സൗദിയിലെ യുഎസ് എംബസിയും ആക്രമിച്ച് ഇറാന്‍. ടെഹ്റാനിലെ സര്‍ക്കാര്‍ ഓഫിസുകളിലടക്കം ബോംബിട്ട് ഇസ്രയേല്‍. ലബനനിലെ ബെയ്്റൂട്ടിലെ ഹിസ്്ബുല്ല കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം. യഥാര്‍ഥ പ്രഹരം വരുന്നതയേള്ളുവെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഏതാണ് അടഞ്ഞ അവസ്ഥയിലാണ്. മേഖലയിലെ എണ്ണനീക്കത്തിന് വെല്ലുവിളിയാണ്, തുടങ്ങി ഓരോ ഇന്ത്യക്കാരനെയും സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് യുദ്ധമെത്തുമോ? ഒരു കോടി ഇന്ത്യക്കാരുണ്ട് മേഖലയില്‍. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഇന്ന് ആവശ്യപ്പെട്ടു. ഒമാന്‍ സുല്‍ത്താനെ നരേന്ദ്രമോദി ഫോണില്‍ വിളിച്ചു. എന്നാല്‍ ഖമനയി വധത്തില്‍ ഇന്ത്യ പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. ഈ മൗനം നിഷ്പക്ഷതയല്ലെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറലാണെന്നും സോണിയ. ഇന്ത്യ രാജ്യത്തിന്റെ ധാര്‍മിക ശക്തി വീണ്ടെടുക്കണമെന്ന് രാഹുല്‍. മോദി ട്രംപിന്റെ പാവയെന്ന് ബൃന്ദ കാരാട്ട്. നെതന്യാഹുവും മോദിയും ഇരട്ടസഹോദരന്മാരെന്ന് പിണറായി വിജയന്‍. അപ്പോള്‍ ചോദ്യമിതാണ്. ഈ പ്രതികരണങ്ങള്‍ക്കപ്പുറം ഇന്ത്യ എന്തുചെയ്യണം? ഇന്ത്യ കാഴ്ചവയ്ക്കുന്നത് ഇന്ത്യ ഫസ്റ്റെന്ന ഉറച്ച നിലപാടിനോട് ചേരുന്ന നയതന്ത്രമോ? എങ്കില്‍പ്പോലും ഒരു രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റത്തോട് ഇന്ത്യ മിണ്ടാതിരിക്കണോ? 

ENGLISH SUMMARY:

The latest Iran news explores the extent of Iran's actions and if Trump has shifted the goalposts. This geopolitical analysis delves into the escalating tensions and potential consequences in the Middle East.