renu-iran

ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിനു മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ യുഎഇ ഉൾപ്പെടെ ഗൾഫിലെ എല്ലാ പ്രധാന രാജ്യങ്ങളെിലെയും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്‍റെ വ്യക്തിപരമായ ആശങ്കയെക്കുറിച്ച് പറയുകയാണ് വൈറല്‍ താരം രേണു സുധി. ബഹ്റൈനില്‍ താന്‍ പോയതിന് സമീപസ്ഥമായ സ്ഥലത്തും ഇറാന്‍റെ മിസൈല്‍ പതിച്ചെന്നും ആശങ്കയുണ്ടെന്നും രേണു സുധി പറയുന്നു.

രേണു സുധിയുടെ വാക്കുകള്‍

‘ഇന്നലെയാണ് ഞാന്‍ അത് അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൗണ്‍ ആണ്. ഞാന്‍ ഉദ്ഘാടനത്തിന് പോയ ഹൂറ എക്സിബിഷന്‍ റോഡിന് തൊട്ടടുത്ത്, പരിചയക്കാര്‍ താമസിക്കുന്നതിന് അടുത്താണ് ഒരു മിസൈല്‍ വന്ന് വീണതും കത്തുന്നതുമൊക്കെ. വലിയ സ്ഫോടനം ആയിരുന്നു. അത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി. കാരണം എനിക്ക് അറിയാവുന്നവരാണ് അവിടെ ഉള്ളവര്‍ എല്ലാം. ആര്‍ക്കും ഒന്നും വരുത്തല്ലേ എന്നാണ് പ്രാര്‍ഥന.

 

ലോകത്തുള്ള എല്ലാ മലയാളികളുടെയും പ്രാര്‍ഥന ഉണ്ടാവണം. യുദ്ധം അവസാനിക്കട്ടെ. സമാധാനം വരട്ടെ. യുദ്ധം എന്നത് ആര്‍ക്കും സന്തോഷിക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം ഒരുപാട് പേരുടെ കണ്ണീരാണ് അത്. നമ്മുടെ പ്രവാസികളൊക്കെ പേടിച്ച് കഴിയുകയാണ് സത്യം പറഞ്ഞാല്‍. അത് കണ്ടിട്ട് എനിക്ക് വിഷമമാണ് തോന്നുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നമുക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ സാധിക്കൂ. എല്ലാം ശാന്തമാവട്ടെ’, രേണു സുധി പറയുന്നു.

ENGLISH SUMMARY:

Viral actress Renu Sudhi expresses her personal concerns about the impact of Iran's retaliatory attacks on the UAE and other Gulf countries. She shares her fear after a missile hit near a location she recently visited in Bahrain, highlighting the anxieties of expatriates.