തുടര്‍ച്ചയായ ലൈംഗിക പീഡന പരാതികള്‍ക്ക് ഒടുവില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍. ആദ്യ രണ്ട് കേസുകളിലെപ്പോലെ നിയമ നീക്കങ്ങള്‍ക്കും ഒളിവ് ജീവിതത്തിനും പഴുത് നല്‍കാതെയായിരുന്നു മൂന്നാം കേസില്‍ പൊലീസിന്‍റെ നീക്കം. ഇന്നലെ രാത്രി ഹോട്ടല്‍ മുറിയില്‍ വച്ച് അറസ്റ്റ് ചെയ്ത രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ജയിലില്‍. യൂത്ത് കോണ്‍ഗ്രസ് സ്ഥാന പ്രസിഡന്‍റായിരിക്കുന്ന കാലയളവിലേതാണ് ഈ പരാതിയിലെ ബലാല്‍സംഗം. ഗര്‍ഭിണിയായതോടെ തന്‍റേതല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. പിന്നീട് ഗര്‍ഭം അലസിയ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു, 2024 ഏപ്രില്‍ 8ന് ഹോട്ടലില്‍ റൂം എടുപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ബലാല്‍സംഗത്തിനിടെ കൊടിയ ലൈഗിംക വൈകൃതവും ശാരീരിക ഉപദ്രവവും നേരിടേണ്ടി വന്നു എന്ന് മൊഴിയിലുണ്ട്. അവിടെ തീരുന്നില്ല, പലപ്പോഴായി ചെറുതും വലുതമായ സംഖ്യകളും സൗന്ദര്യവര്‍ധക വസ്തുക്കളും വരെ അതിജീവിതയില്‍ നിന്നും വാങ്ങിയെന്നും ഒന്നിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങാനായി പണമാവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. പരാതി തള്ളിയ രാഹുല്‍ പരസ്പരസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമെന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കി. രണ്ട് സമാന കേസുകളില്‍ അന്വേഷ്വണത്തോട് സഹകരിക്കുന്ന മുന്‍കൂര്‍ ജാമ്യമുള്ളയാളുടെ അറസ്റ്റെന്തിനെന്ന് രാഹുലിന്‍റെ അഭിഭാഷകരുടെ ചോദ്യം. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. ജാമ്യം നിഷേധിക്കാന്‍ ഇതടക്കം 12 കാരണങ്ങള്‍ നിരത്തുന്നു പൊലീസ്. രാഹുലിനെ അയോഗ്യനാക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സി.പി.എമ്മും ബി.ജെ.പിയും ശക്തമാക്കിയപ്പോള്‍, പാര്‍ട്ടിക്ക് പുറത്തായ രാഹുലിന്‍റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് നിലപാടെടുത്തു കോണ്‍ഗ്രസ്. – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– എം.എല്‍.എയായി തുടരണോ ?