15 ദിവസത്തിന് ശേഷം പാലക്കാട് എം.എല്‍.എ വീണ്ടും ജനമധ്യമത്തില്‍. വോട്ടെടുപ്പ് തീരാന്‍ ഒന്നേക്കാല്‍ മണിക്കൂര്‍ മാത്രം ശേഷിക്കെ ദാ വന്നു, ദാപോയി എന്ന കണക്കെ, പാലക്കാട് കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തിലെത്തി, വോട്ട് രേഖപ്പെടുത്തി. ബലാല്‍‌സംഗക്കേസ് രണ്ടും കോടതിയില്‍, കോടതി തീരുമാനിക്കട്ടെ എന്ന് മാത്രം പ്രതികരണം. എത്തിയപ്പോള്‍ ബൊക്ക കൊടുത്ത് സ്വീകരിച്ച പ്രദാശിക കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തിനിടെ കാവലൊരുക്കിയ പൊലീസും ശ്രദ്ധേയമായി. മിക്കവോട്ടും പെട്ടിയിലായ ശേഷമേ രാഹുല്‍ ബൂത്തിലെത്തിയുള്ള എന്നത് മറ്റൊരു കാര്യം. എന്നാല്‍ രാവിലെ തന്നെ ഈ വിഷയം ഉയര്‍ത്തി മുഖ്യമന്ത്രി കത്തിച്ചു നിര്‍ത്തി. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്‍മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദ്യം. സ്വന്തം മന്ത്രിസഭയിലേക്ക് ഒന്ന് നോക്കിയിട്ട് പോരെ വിമര്‍ശനമെന്ന് കോണ്‍ഗ്രസിന്‍റെ മറുപടി. അതിനിടയ്ക്ക്, രാഹുലിനെതിരായ രണ്ടാമത്തെ ബലാല്‍സംഗ പരാതിയെ ചൊല്ലിയുള്ള ഭിന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മറനീക്കി. അതും ഈ വോട്ടുദിവസം തന്നെ.രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്ന സണ്ണി ജോസഫ്. അങ്ങനെയല്ലേ ആവേണ്ടതെന്ന് വി.ഡി. സതീശന്‍. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. വോട്ടുദിനം വെല്‍ ഡ്രാഫ്റ്റഡ് അജണ്ടയായത് എന്ത് ? ജനവിധിയെ രാഹുല്‍ ഫാക്ടര്‍ ബാധിച്ചോ?

ENGLISH SUMMARY:

Palakkad MLA returns to the public eye after 15 days amid rape allegations. The MLA cast his vote as controversy swirls around him, with political reactions intensifying on election day.