യുദ്ധാകാഹളം നിലയ്ക്കുന്നില്ല, മിസൈല്‍,ഡ്രോള്‍ മുരള്‍ച്ചയും മുഴക്കവും ഒഴിയുന്നില്ല, സൈനികരുടേയോ ഭരണത്തലവന്‍മാരുടെയോ മാത്രമല്ല. ഒന്നിലുമില്ലാത്ത നിരാലംബരുടെ രക്തവും ചിന്തുക തന്നെയാണ്. ആയത്തുള്ള അലി ഖമനയിയെന്ന പരോമന്ന നേതാവിന്‍റെ കൊലയ്ക്ക് പകരം ചോദിക്കാതെ അടങ്ങില്ലെന്ന പ്രഖ്യാപിച്ചിരിക്കുന്നു ഇറാന്‍.

തിരിച്ചടിച്ചാല്‍ ഇനിയും കനത്തില്‍ ആക്രമിക്കുന്ന് അറിയിച്ചിരിക്കുന്നു ഇസ്രയേലും അമേരിക്കയും. രണ്ടു കൂട്ടരും അത് ചെയ്യുന്നു. ഇറാന്‍റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ഇന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടു. യുഎസ് പടക്കപ്പലിന് നേരയും ആക്രമണം.

4 ബാലസ്റ്റിക് മിസൈല്‍ അയച്ചെന്ന് ഇറാന്‍. ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ പരക്കെ ആക്രമണം. യുഎഇയില്‍ മരണം മൂന്നായി. ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ നാശനഷ്ടം. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനു നേരെയും ആക്രമണം. ദുബായ് ഗ്ലോബല്‍ വില്ലേജ്  അടച്ചു.

കുവൈത്തിലെ യുഎസ് സൈനിക താവളവും കപ്പലുകളും ആക്രമിച്ചു; സൈപ്രസിലെ ബ്രിട്ടീഷ് സേനാകേന്ദ്രത്തിലുമെത്തി ഇറാന്‍ മിസൈല്‍.  ആക്രമണം. ഇമ്മട്ടില്‍ ഒരു സാഹചര്യത്തില്‍ സുരക്ഷിതമാണ്, എങ്കിലും ആശങ്കയുടെ മുള്‍തുമ്പിലാണ് നമ്മുടെ പ്രവാസികള്‍.  

ഈ യുദ്ധം  എവിടെപ്പോയി നില്‍ക്കും എന്ന് നെഞ്ചത്ത് കൈവച്ച് സമാധാനകാക്ഷിയായ ലോകം ചോദിക്കുമ്പോള്‍. കൗണ്ടര്‍ പോയ്ന്‍റ് അത് പരിശോധിക്കുന്നു–  ഖമനയിയെ കൊന്നതോടെ ഇറാനുമേല്‍ ഇസ്രയേല്‍ ജയിച്ചോ ? അമേരിക്കല്‍ പടക്കോപ്പുകളെ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണ മനുഷ്യരുടെ കേന്ദ്രങ്ങളിലേക്കും ഇറാന്‍റെ ബോംബുകളെത്തുന്നത് എന്തുകൊണ്ട് ? കൊണ്ടും കൊടുത്തും ഈ ചോരക്കളിയുടെ പോക്ക് എങ്ങോട്ട് ? സമാധാനത്തിലേക്ക് ആരു തുറക്കും വഴി 

ENGLISH SUMMARY:

The Iran-Israel conflict is escalating with missile and drone attacks impacting civilians and military targets across the Middle East. This escalating violence raises global concerns and questions about the future direction of the conflict and the path to peace.