qatar-lng-production-halt-iran-attacks

ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രാവക പ്രകൃതിവാതക (LNG) ഉൽപാദനം പൂർണ്ണമായും നിർത്തിവെച്ചു. ഖത്തറിലെ പ്രധാന വ്യവസായ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങളാൽ നിർണ്ണായക തീരുമാനം. ഇതിനിടെ, ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഒമാൻ തീരസുരക്ഷാ ഏജൻസി സ്ഥിരീകരിച്ചു.

ലോകത്തെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായ ഖത്തർ ഉൽപാദനം നിർത്തിയത് ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കും. ഇന്ത്യ തങ്ങളുടെ എൽഎൻജി ഇറക്കുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഉൽപാദനവും വിതരണവും തടസ്സപ്പെടുന്നത് ഇന്ത്യയിലെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ ഇറാന്‍  ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിനടുത്തായിരുന്നു  ഡ്രോണ്‍ ആക്രമണം. കപ്പലില്‍ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.  ജീവനക്കാരെ ഒഴിപ്പിച്ചു.  

ഒമാനിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തിന് അടുത്ത് നങ്കൂരമിട്ട മാര്‍ഷല്‍ ഐലന്‍ഡസിന്റെ  എംകെഡി വിയോം എന്ന ' എണ്ണ  കപ്പലാണ് ആക്രമിച്ചത്. ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ഡ്രോണ്‍ ബോട്ട് കപ്പലിൽ ഇടിച്ചാണ് സ്ഫോടനം ഉണ്ടായത്. കപ്പലിലെ എന്‍ജിന്‍ റൂമിന് തീപിടിച്ചാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്.  കപ്പലില്‍ ഉണ്ടായിരുന്ന 21 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. 

16 ഇന്ത്യക്കാരും നാല് ബംഗ്ലദേശുകാരും ഒരു യുക്രെയ്ന്‍ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.  ഇന്നലെയും ഒമാന്‍ തീരത്ത് ഇറാന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചിരുന്നു.  സ്കൈലൈറ്റെന്ന കപ്പലാണ് ആക്രമിച്ചത്. 15 ഇന്ത്യക്കാരടക്കം 20 ക്രൂ അംഗങ്ങളെ  രക്ഷപ്പെടുത്തിയിരുന്നു.  ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാര്‍ക്കായി ഇന്നും  തിരച്ചില്‍ തുടരുന്നെന്നുണ്ട്.  ഓമാന്‍ തീരത്തുകൂടി കടന്നുപോകുന്ന കപ്പലുകള്‍ക്ക് മാരിടൈം അധികൃതര്‍  മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ഇന്നും ഇറാന്റെ ശക്തമായ ആക്രമണം.  സൗദിയിലെ  അരാംകോ റിഫൈനറിയില്‍  ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കുവൈത്തില്‍ യു.എസ് എംബസിയില്‍ തീപിടിത്തമുണ്ടായി. ദോഹയിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. ഇറാനില്‍ മരണം 555 ആയി