അവളോടൊപ്പം എന്ന് ആവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ മനസിലിരിപ്പ് യഥാർഥത്തിൽ എന്താണ്? അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് സത്യത്തിൽ എന്താണ്? പാർട്ടി, അതിജീവിതക്കൊപ്പം എന്ന നിലപാട് പ്രഖ്യാപിക്കുമ്പോൾ പ്രതിസ്ഥാനത്ത് വന്ന നടന് നീതി കിട്ടിയെന്ന് മുന്നണി കൺവീനർക്ക് പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? സ്വന്തം പാർട്ടിക്കാരും സഹയാത്രികരും പ്രതിസ്ഥാനത്ത് വരുമ്പോൾ പുതിയ ന്യായങ്ങൾ കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? പരാതികൾ പൂഴ്ത്തിവയ്ക്കുന്നത് എന്തുകൊണ്ടാണ്? നടപടികൾക്ക് വേഗം കുറയുന്നത് എന്തുകൊണ്ടാണ്? രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉറഞ്ഞുതുള്ളുന്നവർ പി.ടി കുഞ്ഞഹമ്മദിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? കയ്യിൽകിട്ടിയ പരാതി മുഖ്യമന്ത്രിയും പോലീസും രണ്ടാഴ്ച പൂഴ്ത്തി വച്ചു ഒത്തുതീർപ്പിന് ശ്രമിക്കുന്നത് എന്തിനാണ്? മുകേഷിനെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് രാഹുലിനെ ന്യായീകരിക്കുന്നത് എന്ത് നിലപാടാണ്? സ്ത്രീപക്ഷ നിലപാടുകൾ ആപേക്ഷികമാകുന്നത് ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ? സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്‍റെ കണ്ണിലെ കരട് കണ്ടെത്തുന്നതാണോ സ്ത്രീപക്ഷ നിലപാട് ?