വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതിപുലർത്തിയില്ലെന്ന് എം വി ഗോവിന്ദൻ പത്തനംതിട്ടയിലെ നേതാക്കളോട് പറയുന്നതിൽ തീരുന്നതാണോ ശബരിമല കൊള്ളയിൽ സിപിഎമ്മിൻറെ ഉത്തരവാദിത്തം? പാർട്ടിയോട് നീതിപുലർത്താത്ത നേതാക്കളെ എന്തിനാണ് സിപിഎം സംരക്ഷിക്കുന്നത്? അറസ്റ്റിലായി ജയിലിൽ കഴിയുന്ന എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തുന്നത് വിശ്വാസവഞ്ചനയ്ക്കുള്ള ഇൻസൻറീവാണോ? അതോ, പത്മകുമാറിനെ പുറത്താക്കിയാൽ ദൈവതുല്യരുടെ പ്രവൃത്തികൾ വെളിപ്പെടുമെന്ന ഭീതിയാണോ? പുറത്താക്കി തുടങ്ങിയാൽ, ഇനി വരാനിരിക്കുന്ന പേരുകളുടെ കാര്യത്തിൽ എന്ത് ചെയ്യുമെന്ന ആശങ്കയാണോ? അതോ, നടപടികൾ, പാർട്ടി കുറ്റമേൽക്കുന്നതിന് തുല്യമാകുമെന്ന തിരഞ്ഞെടുപ്പുകാലത്തെ കരുതലാണോ? കേരള ചരിത്രത്തിലെ ഏറ്റവും ഹീനമായ കൊള്ളയിൽ ദേവസ്വം ഭരിച്ച പാർട്ടി നേതാക്കളാകെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ സിപിഎമ്മിന് ഉത്തരംമുട്ടുന്നുണ്ടോ? ദൈവതുല്യർ സുരക്ഷിതരായിരിക്കാൻ പത്മകുമാറിന്‍റെ വായടക്കുകയാണോ എം വി ഗോവിന്ദൻറെ ദൗത്യം? പാർട്ടി സെക്രട്ടറി നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ തീരുമാനങ്ങളാണോ?