ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായതില്‍ ദുരൂഹത തുടരുന്നു. അതേസമയം ഫയലുകള്‍ കാണാതായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞു. ദേവസ്വം കമ്മിഷണറുടെ ഓഫിസില്‍ നിന്നാണ് യുവതീപ്രവശനം സംബന്ധിച്ച ഫയലുകള്‍ അപ്രത്യക്ഷമായത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ ആരാണ് മാറ്റിയതെന്നോ എന്താണ് ലക്ഷ്യമെന്നോ അറിവായിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ ഓഫിസില്‍ നിന്നാണ് ഫയലുകള്‍ കാണാതായത്. ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഫയല്‍ നീക്കം അറിയാനും സംവിധാനമില്ല.
ഒരുവര്‍ഷം രണ്ടായിരത്തിനും മൂവായിരത്തിനും മധ്യേ പുതുതായി ഫയലുകള്‍ ബോര്‍ഡിന് കൈകാര്യം ചെയ്യേണ്ടിവരുന്നു. ഇതെല്ലാം പരമ്പരാഗതരീതിയിലാണ് സൂക്ഷിക്കുന്നത്. തട്ടുകടപോലും ദേവസ്വം ബോര്‍ഡിനെക്കാള്‍ നന്നായി രേഖകള്‍ സൂക്ഷിക്കുമെന്ന് ഹൈക്കോതി വിമര്‍ശിച്ചിട്ട് അധികനാളായില്ല. അതേസമയം ഫയലുകള്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ നിഷേധിച്ചു.
കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരില്‍ നിന്ന് വ്യവഹാര രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാവുന്നതിനാല്‍ ബോര്‍ഡിലെ ഫയല്‍ അപ്രത്യക്ഷമാകല്‍ ലഘൂകരിക്കാനാണ് നീക്കം. ഫയലുകള്‍ വീണ്ടെടുക്കാനുളള ശമവും തുടരുന്നു