ayyappa-meet

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിപ്പ് കമ്പനിക്ക് വഴങ്ങുന്നു. കമ്പനി 7.11 കോടിരൂപയാണ് ആവശ്യപ്പെട്ടത് എങ്കിലും 4.99 കോടിരൂപയെ നല്‍കാനാകൂ എന്നായിരുന്നു മുന്‍നിലപാട്. ആഗോള അയ്യപ്പസംഗമത്തിന്‍റെ കരാറുകാരായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ചെലവ് കാണിച്ചത് 7.11 കോടിരൂപയാണ്.

എന്നാല്‍  കമ്പനിക്ക് 4.99 കോടി രൂപ നൽകാനാണ് തീരുമാനമെന്ന്  ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കെ.ജയകുമാർ നേരത്തെ വ്യക്തമാക്കിരുന്നു. ഓഡിറ്റര്‍ക്ക് യഥാസമയം രേഖകള്‍ നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചു.

എന്നാല്‍ ചെലവ്കുറയ്ക്കുന്നതില്‍ എത്രത്തോളം വിജയിച്ചുവെന്ന് വ്യക്തമല്ല.കരാര്‍ കമ്പനിയും വലിയതോതില്‍ ചെലവ് കുറയ്ക്കാന്‍ സന്നദ്ധമായില്ലെന്നാണ് സൂചന. ഈ കണക്കുകളില്‍ ഹൈക്കോടതിയുടെ നിരീക്ഷണമാകും ഇനി പ്രധാനം

ENGLISH SUMMARY:

The Travancore Devaswom Board is reportedly conceding to the expenditure demands of its management company concerning the Global Ayyappa Sangamam. Despite the company's initial claim of 7.11 crore rupees, the board's previous stance was to offer only 4.99 crore rupees.