moottippazham

TOPICS COVERED

ശബരിമല പൂങ്കാവനത്തില്‍ ഇപ്പോള്‍ മൂട്ടിപ്പഴത്തിന്‍റെ വിളവെടുപ്പ് കാലം. പശ്ചിമഘട്ട വനമേഖലയിലാണ് പ്രധാനമായും മൂട്ടിപ്പഴം വിളയുന്നത്. മരത്തിന്‍റെ മൂട്ടില്‍ വിളയുന്നതിനാല്‍ ആണ് ഇതിനെ മൂട്ടിപ്പഴം എന്ന് വിളിക്കുന്നത്. കര്‍ക്കിടക മാസമാണ് പ്രധാന വിളവെടുപ്പ് കാലം.

ശബരിമല മേഖലയിലെ ആദിവാസികളാണ് മൂട്ടിപ്പഴം വനത്തില്‍ നിന്ന് ശേഖരിക്കുന്നത്. കഴുകി വൃത്തിയാക്കി ഉപയോഗിക്കുകയും ശേഷിക്കുന്നത് വില്‍ക്കുകയും ചെയ്യും. 250 ഗ്രാമിന്160രൂപ മുതലാണ് വില. റമ്പൂട്ടാന്‍ പോലെ മൂട്ടിപ്പഴത്തിന്‍റെ തോട് പൊളിച്ച് ഉള്ളിലുള്ള ഭാഗം കഴിക്കാം. തോട് അച്ചാറിടാനും കൊള്ളാം

മഴക്കാലത്ത് കുന്തിരിക്കവും തേനും കിട്ടാതാകുമ്പോള്‍ ആദിവാസികളുടെ ഒരു വരുമാനമാര്‍ഗം കൂടിയാണിത്. മൂട്ടിപ്പഴം, മുട്ടിപ്പുളി, മൂട്ടിക്കായ്പന്‍ തുടങ്ങി പല വനമേഖലയിലും പലപേരിലാണ് അറിയപ്പെടുന്നത്. നിത്യഹരിത വനങ്ങളിലെ മൂട്ടിമരത്തെ പലരും നാട്ടിലേക്കും പറിച്ചു നട്ട് വിളവെടുക്കുന്നുണ്ട്. ചുവപ്പിനാണ് രുചി കൂടുതല്‍. മറ്റ് പലനിറങ്ങളിലും മൂട്ടിപ്പഴം കാട്ടില്‍ വിളയുന്നുണ്ട്. കരടിയും മലയണ്ണാനും കുരങ്ങനും കൈവയ്ക്കും മുമ്പ് മൂട്ടിപ്പഴം ശേഖരിക്കുന്നത് വലിയ അധ്വാനമാണ്

ENGLISH SUMMARY:

Mootipazham is now in harvest season in the Sabarimala Poomkavanam, a unique wild fruit predominantly grown in the Western Ghats region. Known for its name derived from growing at the base of the tree, this fruit is a significant income source for tribal communities during the monsoon months.