ശബരിമല വികസന അതോറിറ്റിയിലൂടെ ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ശബരിമല വികസന അതോറിറ്റി തീരുമാനവുമായി യു.ഡി.എഫ് സർക്കാരും മുന്നോട്ട്. നിയമ നിർമാണത്തിനുള്ള ആദ്യ യോഗം വെള്ളിയാഴ്ച ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. അധികാരം കവര്‍ന്നെടുക്കാനല്ലെന്നും വികസന വേഗം കൂട്ടി ശബരിമലയുടെ വികസനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരന്‍.
മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിലൂടെ ശബരിമലയുടെ വികസന വേഗം കൂട്ടുക, മണ്ഡല മകരവിളക്ക് തീര്‍ഥാടനം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക, സാമ്പത്തിക ഇടപാടില്‍ സുതാര്യത വരുത്തുക, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്നതിന്‍റെ ലക്ഷ്യങ്ങളായിപ്പറയുന്നത്. വികസന അതോറിറ്റി യാഥാര്‍ഥ്യമായാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധികാരപരിധി ചുരുങ്ങും.
സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ അനുമതി തേടേണ്ടിവരും. സ്വതന്ത്ര പ്രവര്‍ത്തന രീതി മാറും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയെത്തുമെന്നാണ് സംശയം. നിലവിൽ സ്വയം പര്യാപ്തമായ ഏക ബോർഡാണ് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്‍റെ അധികാരം കവര്‍ന്നെടുക്കാനല്ലെന്നും ശബരിമലയുടെ വികസനം വേഗത്തിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദേവസ്വം മന്ത്രി.
വെള്ളിയാഴ്ച ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വികസന അതോറിറ്റി ഏത് രീതിയിലാവണം പ്രവര്‍ത്തനഘടന, നിയമനിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിരിക്കും തീരുമാനം. മന്ത്രിസഭയുടെ അനുമതിയോടെയാവും വികസന അതോറിറ്റിയുടെ ഭാവി നിശ്ചയിക്കുക.