TOPICS COVERED

ശബരിമലയിൽ വഴിപാടായി നൽകിയ സ്വർണ്ണം എത്ര?  വിശ്വാസികൾ സ്പോൺസർ ചെയ്ത മോടിപിടിപ്പിക്കലിനും അറ്റകുറ്റപ്പണിക്കും ഉപയോഗിച്ച സ്വർണ്ണം എത്ര? കോടതി ചോദിച്ചാലും ദേവസ്വം ബോർഡ് കൈമലർത്തും. ഒന്നുകൂടി കടുപ്പിച്ചാൽ ഇത്തിരി സ്വർണ്ണവും ഒത്തിരി ചെമ്പുമാണെന്ന് പറയും. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ദേവസ്വംമന്ത്രി ആരോപിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണ് ? എന്താണ് സര്‍ക്കാരിനെതിരായ പോറ്റിയുടെ താല്‍പര്യം ? അയ്യപ്പഭക്തർ വിശ്വസിച്ചേല്പിച്ച സ്വർണ്ണം എവിടെപ്പോയി? എങ്ങും പോയില്ലെങ്കിൽ കണക്കെവിടെ? കൈമലർത്തി നിൽക്കുന്ന ദേവസ്വം ബോർഡിനെ കോടതി പരിഹസിച്ചത്, ലോഹം ആവിയായിപ്പോകുമോ എന്ന് ചോദിച്ച്. ഒടുവിൽ സ്വർണ്ണത്തിൻറെ കണക്കെടുക്കാൻ ഒരു മുൻ ജഡ്‍ജിയെത്തന്നെ ചുമതലപ്പെടുത്തി  ഹൈക്കോടതി.ആഗോള അയ്യപ്പ ഭക്തർ അറിയാനാഗ്രഹിക്കുന്നതെല്ലാം അന്വേഷണത്തിൽ വെളിപ്പെടുമോ? അത് സംരക്ഷിക്കാനുള്ള മാസ്റ്റർ പ്ലാൻ കോടതി മുൻകയ്യെടുത്ത് നടപ്പാക്കുമോ

ENGLISH SUMMARY:

Sabarimala gold remains a topic of public interest as questions arise regarding its whereabouts and the Devaswom board's accountability. The High Court's intervention and appointment of a former judge to investigate the gold's accounting signify the importance of transparency and addressing the concerns of Ayyappa devotees.