കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരാവണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഉത്തരം ശശി തരൂര്‍ എന്നാണോ ? വോട്ട് വൈബ് എന്ന സ്വകാര്യ ഏജന്‍സി പുറത്തുവിട്ട സര്‍വെ തരൂരിയന്‍സ് തന്നെ തട്ടിക്കൂട്ടിയതാണെന്ന് കോണ്‍ഗ്രസിലെ തരൂര്‍ വിരുദ്ധപക്ഷം ആരോപിക്കുന്നു. തരൂരാകട്ടെ മോദി സര്‍ക്കാരിനെ പുകഴ്ത്തുന്നത് തുടരുകയും ചെയ്യുന്നു. ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലും എന്ന നിലപാടുള്ള ശശി തരൂരിന്‍റെ മുഖ്യമന്ത്രിമോഹം അതിമോഹമാണെന്ന് ചിലര്‍. മോദി സ്തുതി കേരളത്തില്‍ ശശി തരൂരിന്‍റെ ജനപ്രീതി കുറച്ചിട്ടുണ്ടോ ? അത് മനസിലാക്കി തരൂര്‍ ക്യാംപ് ഇറക്കിയ തുറുപ്പു ചീട്ടാണോ പുതിയ സര്‍വെ ? തരൂര്‍ ഏറ്റവും യോഗ്യനെങ്കില്‍ ആ യോഗ്യതയുടെ മാനദണ്ഡമെന്ത്?