sashi-bjp

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിൽ അഭിനന്ദനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ‌‌സംസ്ഥാനത്താകെയുള്ള യു.ഡി.എഫിന്‍റെ മികച്ച വിജയത്തെ അനുമോദിച്ച തരൂര്‍, തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിച്ചാണ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽഡിഎഫിന്‍റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും കുറിപ്പിൽ തരൂര്‍ പറഞ്ഞു. എന്നാല്‍ തരൂരിനെതിരെ വ്യാപക കമന്‍റുകളാണ് സൈബറിടത്ത് . താന്‍ ഏത് പാര്‍ട്ടിയാണെന്ന് ഒരു ബോധം വേണമെന്നും ഇനിയും ഇങ്ങനെ ബിജെപിയെ താങ്ങി നില്‍ക്കണോ പാര്‍ട്ടി മാറിക്കൂടെയെന്നും കമന്‍റ് പൂരം.

തരൂറിന്‍റെ വാക്കുകള്‍ ‘ബിജെപിയുടെ തിരുവനന്തപുരത്തെ ചരിത്ര പ്രകടനത്തേയും അഭിനന്ദിക്കുകയാണ്. തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന മാറ്റത്തിന്റെ സൂചനയാണിത്. 45 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അന്ത്യംകുറിക്കണമെന്നാവശ്യപ്പെട്ടാണ് ഞാൻ പ്രചാരണം നടത്തിയത്. അതിന്റെ ഗുണം മറ്റൊരു പാർട്ടിക്കാണ് ലഭിച്ചത്. അവരും ഭരണമാറ്റം ആഗ്രഹിച്ചവരായിരുന്നു. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. അത് കേരളത്തിലെ യുഡിഎഫി​ന്റെ വിജയത്തിലായാലും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി നേട്ടത്തിലായാലും. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും’ ശശി തരൂർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Shashi Tharoor's comments on BJP win have created a political storm. The Congress MP congratulated the BJP's victory in the Thiruvananthapuram Corporation election and lauded the UDF's overall success in Kerala.