നിലമ്പൂര്‍ പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഒരു ചരിത്രം പറയുന്നു–‘അടിയന്തരവാസ്ഥയുടെ കാലത്ത് തിരഞ്ഞെടുപ്പില്‍ RSS മായി സിപിഎം സഹകരിച്ചിട്ടുണ്ട്.’ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ വിവാദമാകില്ലേ എന്ന, അഭിമുഖത്തിലെ ഓര്‍പ്പെടുത്തല്‍ തള്ളിക്കളഞ്ഞ് അദ്ദേഹം ആവര്‍ത്തിച്ചു.. ‘സത്യസന്ധമായാണ് പറയുന്നത്, ഭയമില്ല’. ഈ വാക്കുകള്‍ വോട്ടു തലേന്ന് ഇടതു പാളയത്തെ കുലുക്കി. ഗോവിന്ദനെ നോവിക്കാതെ അദ്ദേഹത്തിന്‍റെ ചരിത്രാവതരണത്തെ സ്ഥാനാര്‍ഥി എം.സ്വരാജ് ആദ്യം തള്ളിപ്പറഞ്ഞു. എന്ത് ഏത് നേരത്ത് പറയണം എന്ന ബോധ്യം സിപിഐക്ക് ഉണ്ടെന്ന് ബിനോയ് വിശ്വത്തിന്‍റെ കുത്ത്. തൊട്ട് പിന്നാലെ എം.വി.ഗോവിന്ദന്‍റെ വിശദീകരണം. ‘RSSമായി ഇന്നെലെയോ ഇന്നോ നാളെയോ സിപിഎം സഹകരിച്ചിട്ടെല്ലും സഹകരിക്കില്ലെന്നും , താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും’ പ്രസ്താവന. അല്‍പസമയം മുന്‍പ് മുഖ്യമന്ത്രിയും ‘RSS സഹകരണം’ നിഷേധിച്ച് പാര്‍ട്ടി നിലപാട് പറഞ്ഞു/ . എം.വി.ഗോവിന്ദന്‍ സത്യം വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം. ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന ഒരു പ്രണയിനിയുടെ അഭ്യാര്‍ഥനയാണ് കേട്ടതെന്ന് വിഡി സതീശന്‍– കൗണ്ടര്‍പയോന്‍റ് ചോദിക്കുന്നു– പറഞ്ഞത് വോട്ടിന് വേണ്ടിയോ ? അതോ വാക്ക് വോട്ട് ചോര്‍ത്തുമോ? പറഞ്ഞതോ തിരുത്തിയതോ, സത്യമേത് .