ഗുജറാത്തിലെ അഹമ്മദബാദിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരെ കിട്ടിയ വിവരപ്രകാരം മരണം 246. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാര്‍ രമേഷ്. ബാക്കി എല്ലാവരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അക്കൂട്ടത്തിലുണ്ട്. മലയാളിയായ ലണ്ടനില്‍ നഴ്സായ പുല്ലാട് സ്വദേശി രഞ്ജിത ആര്‍ നായരും യാത്രക്കാരിയായി വിമാനത്തിലുണ്ടായിരുന്നു. മരിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹോസ്റ്റലിന് മുകളിലേക്ക് ഉച്ചയ്ക്ക് 1.39ന് വിമാനം വീണ് തീപിടിച്ച് തകരുകയായിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന എംബിബിഎസ് വിദ്യാര്‍ഥികളും ഡോക്ടര്‍മാരുമടക്കമുള്ള 5 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ആഭ്യന്തരമന്ത്രിയും വ്യോമയാന മന്ത്രിയും സ്ഥലത്തെത്തി. വിശദ അന്വേഷണം ഉറപ്പു നല്‍കി. അപകടം എങ്ങനെ ? ഇനിയെന്തെല്ലാം ? ഒൗദ്യോഗികമായി അറിയേണ്ടത് എന്തൊക്കെ?