ആദ്യം കേട്ടത് വഴിക്കടവ് സംഭവത്തില്‍ വനം മന്ത്രി എ.കെ ശശീശന്ദ്രന്‍ ഇന്നലെ പറഞ്ഞത്.രണ്ടാമത് കേട്ടത് അദ്ദേഹം ഇന്ന് പറഞ്ഞത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പിന് ഉണ്ടാക്കിയ അപകടമാണെന്ന് സംശയമുണ്ടെന്നാണ് മന്ത്രി ഇന്നലെ കൃത്യമായി പറഞ്ഞത്.എന്നാല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ കെണിവച്ച് കോണ്‍ഗ്രസുകാര്‍ മനുഷ്യനെ കൊന്നതാണോയെന്ന സംശയം ഇന്ന് മന്ത്രിക്കില്ല.പക്ഷേ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറിക്കുണ്ട്.ഈ തിരഞ്ഞെടുപ്പ് ചേരിപ്പോര് നടക്കുമ്പോഴും അനന്തുവിന്‍റെ മരണത്തിന് കാരണമായ രണ്ട് ഗുരുതരമായ പ്രശ്നങ്ങളെ സര്‍ക്കാര്‍ ഇപ്പോഴും അഭിസംബോധന ചെയ്യുന്നില്ല.ഒന്ന്, അനധികൃത പന്നിക്കെണിയെക്കുറിച്ചുള്ള പരാതി അവഗണിച്ച കെഎസ്ഇബിയുടെ നടപടി,രണ്ട്, വനാതിര്‍ത്തികളിലെ വന്യജീവി ശല്യം.മന്ത്രി തിരുത്തിയാല്‍ പ്രശ്നം തീരുമോ?
ENGLISH SUMMARY:
Forest Minister A.K. Saseendran’s stance on Ananthu’s death has shifted over two days. While he initially suggested that the student’s death by electrocution from a wild boar trap may have been politically exploited, he later distanced himself from such claims. However, the CPM has demanded a conspiracy probe. Amid political blame games, the government continues to ignore two critical issues: KSEB’s inaction despite prior complaints, and ongoing wild animal threats in forest-border regions.