TOPICS COVERED

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ഒരു സാധാരണ മാലമോഷണക്കേസ് പോലെ അവസാനിക്കുകയാണോ? കുറ്റപത്രം വൈകുന്നതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തുവരുമ്പോൾ ഈ സംശയം ബലപ്പെടുകയാണ്. പൊതുജനത്തിൻറെ ഈ ആശങ്ക തന്നെയാണ് ഇന്ന് ഹൈക്കോടതി പ്രകടിപ്പിച്ചതും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കുന്നില്ല. ആ അനുകൂല്യത്തിൽ പ്രതികൾ  ജാമ്യം നേടി പുറത്തിറങ്ങുന്നു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നതിന് കടമ്പകൾ ഉണ്ടെന്നാണ് എസ്‌ഐടി വിശദീകരിച്ചത്. ഇത്ര സുപ്രധാന കേസിൽ ഈ കടമ്പകൾ അറിയാതെയാണോ എസ്ഐടി ആദ്യ കേസുകളിൽ നിന്ന് മറ്റ് ആരോപണങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്? ഇപ്പോഴത്തെ കേസുകളുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്യുമെന്ന വാർത്തകൾ പ്രചരിപ്പിച്ചത് എങ്ങനെയാണ്? ശാസ്ത്രീയ പരിശോധനകളിൽ കാലതാമസം വരുത്തിയത് എന്തുകൊണ്ട്? നിയമസഭയ്ക്കകത്തും പുറത്തും നടന്നതും വരാൻ പോകുന്നതുമായ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ രംഗത്തും ക്യാപസ്യൂളുകൾക്കുള്ള ഉപകരണമാവുകയായിരുന്നോ ഈ അന്വേഷണ സംഘം? സോണിയ ഗാന്ധി സ്വര്‍ണം കടത്തി എന്ന് കേരളം വിശ്വസിക്കണം എന്നാണോ? അയ്യപ്പൻറെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന തീർപ്പിനാണോ വിശ്വാസികള്‍ കാത്തിരിക്കുന്നത്? പോറ്റിയും തന്ത്രിയും എന്ന തിരക്കഥയിലൊതുങ്ങുമോ എല്ലാം? പോറ്റിയെ ജയിലില്‍ ഇറക്കിയ എസ്ഐടി തന്നെ ഇറക്കുകയും ചെയ്യുമോ? 

ENGLISH SUMMARY:

Sabarimala gold theft case faces scrutiny as delays in filing the charge sheet lead to accused individuals securing natural bail. This raises serious questions about the ongoing investigation, potential political influence, and the SIT's handling of such a significant case.