മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയില്‍ അനന്തുവെന്ന കുഞ്ഞിന്‍റെ..., പരിചമുള്ളോര്‍ക്കൊക്കെയും പ്രിയപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ.... ജീവനെടുത്ത വൈദ്യുതിക്കെണി.. ഒറ്റപ്പെട്ട ഒരു ക്രിമനല്‍ കുറ്റം മാത്രമോ ?.. നാടൊട്ടുക്കും മലയോര ജനത അനുഭവിക്കുന്ന വന്യജീവി ആക്രമണ പ്രശ്നത്തിലേക്ക്, അക്കാര്യത്തിലെ വനംവകുപ്പ് അനാസ്ഥകളിലേക്ക് ചേര്‍ത്തുവയക്കണോ ഈ സംഭവം? അനന്തുവിനെ ഇല്ലാതാക്കിയ വൈദ്യുതി കെണിക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതികള്‍ അവഗണിച്ചതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ് ?
ഇതുപോലെ ഒരു മരണത്തില്‍ നാട് വേദനിക്കുന്നത്, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢാലോചനയാണോ ? നിലമ്പൂരിലെ നാലുവോട്ടിനായി സൃഷ്ടിച്ചെടുത്ത അവസരമാണോ... എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ വനംമന്ത്രി ഉദ്ദേശിക്കുന്നത് എന്താണ് ? പ്രതിഷേധങ്ങളോ അതിനോടുള്ള പ്രതികരങ്ങളോ രാഷ്ട്രീയം ? പ്രശ്നം, വോട്ടോ.. പോയ ജീവനോ ?