വെടിനിര്‍ത്തലിന് ശേഷം 2 പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് രാജ്യത്തിന് ഇന്ന് ഉത്തരം കിട്ടി.
1) ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും മൂന്ന് സേനാവിഭാഗങ്ങളും സജ്ജമായി തന്നെ ഈ ഓപ്പറേഷനിലുണ്ട്. ഇന്ന് ചേര്‍ന്ന സുരക്ഷാ സമിതിക്ക് ശേഷം ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും സമ്പൂര്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഇന്നലെത്തേതിന് സമാനമായി ഇന്ന് രാത്രി , അല്ലെങ്കില്‍ ഇനിയങ്ങോട്ട് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ തിരിച്ചടി പാക്കിസ്ഥാന്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമാകും. ഇന്ത്യക്ക് എന്ത് ചെയ്യാനാകും എന്ന് തെളിയിച്ചുകഴിഞ്ഞു. ഇനി ഉത്തരവാദിത്തോടെ പെരുമാറേണ്ടത് പാക്കിസ്ഥാനെന്നും സ്ഥിതി വഷളാക്കരുതെന്ന് മുന്നറിയിപ്പ്
2) ഇതുവരെ നടന്ന സൈനിക നീക്കങ്ങളില്‍ പാക്കിസ്ഥാന്‍റെ 30 മുതല്‍ 40 വരെ സൈനികര്‍ കൊല്ലപ്പെട്ടേക്കാം. പാക് പോര്‍ വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. അവയുടെ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ വീണിട്ടില്ല. അതിനാല്‍ സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ചുവരുന്നു...അങ്ങനെ,,, ഇന്ന് ദാ അല്‍പം മുന്‍പ്, കര–വ്യോമ–നാവിക DGMO മാര്‍ ഒന്നിച്ച് നടത്തിയ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട് നിന്ന വാര്‍ത്താസമ്മേളനം ഏറെ നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവച്ചു.
അപ്പോള്‍, നിലവില്‍ സ്ഥിതി ശാന്തം, വീണ്ടും അശാന്തമാക്കാതിരിക്കാനുള്ള ഉത്തരാവിദത്വം പാക്കിസ്ഥാന്‍ കാണിക്കണം എന്ന് ശക്തമായ മുന്നറിയിപ്പ്. വെടി നിര്‍ത്തലിന് ശേഷം ഇതുവരെയുള്ള സ്ഥിതി ഇങ്ങനെയെങ്കില്‍ ഇനിയങ്ങോട്ട് സാധ്യതകള്‍ എന്തൊക്കെ ? പാക്കിസ്ഥാനെ വെടി നിര്‍ത്തലിലേക്ക് നയിച്ച സാഹചര്യം എന്തൊക്കെ ?