പത്തുവര്‍ഷം മുന്‍പ് പ്രതിയായ കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയത് രണ്ട് മാസം മുന്‍പാണ്. പ്രതികളെ വെറുതെവിടേണ്ടി വന്ന സാഹചര്യം വിധിപ്പകര്‍പ്പില്‍ കോടതി എണ്ണിയെണ്ണി പറയുന്നുമുണ്ട്. ഇപ്പോഴിതാ മറ്റൊരു ലഹരിക്കേസില്‍ ഷൈന്‍ അറസ്റ്റിലായിരിക്കുകയാണ്. ഇക്കഴി​ഞ്ഞ പതിനാറാംതീയതി ഡാന്‍സാഫ് സംഘത്തെ കണ്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ചാടി രക്ഷപ്പെട്ട ഷൈന്,  ഇന്ന് പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല .

ലഹരി ഉപയോഗിക്കാറുണ്ടെന്നും ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്നും ഷൈന്‍ സമ്മതിച്ചു. അല്ലെങ്കില്‍ സമ്മതിക്കേണ്ടിവന്നു. പക്ഷേ,  എന്‍ഡിപിഎസ് ആക്ടിലെ നിസാര വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു, ഈ അറസ്റ്റിനപ്പുറം എന്ത് സംഭവിക്കും? ഇത് ട്വിസ്റ്റോ അതോ ക്ലൈമാക്സോ?

ENGLISH SUMMARY:

Just two months after being acquitted in a decade-old cocaine case, actor Shine Tom Chacko has been arrested again in a fresh drug case in Kochi. Despite escaping from a hotel during a raid by the Excise Department on the 16th, he couldn’t evade police questioning for long. The court verdict in his earlier case had detailed the reasons for acquittal, but now he faces renewed scrutiny.