ഒന്നാം പിണറായി സർക്കാരിന്‍റെ നവോത്ഥാന വിപ്ലവാഗ്നി രണ്ടാം പിണറായി സർക്കാർ തല്ലിക്കെടുത്തിയത് എന്തിനാണ്? ശബരിമല യുവതിപ്രവേശത്തിൽ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ഒന്നാം പിണറായി സർക്കാരിന്‍റെ പ്രഖ്യാപനം, രണ്ടാം പിണറായി സർക്കാർ വിഴുങ്ങുന്നത് എന്തുകൊണ്ടാണ്? ഒന്നാം പിണറായി സർക്കാർ കോടികൾ മുടക്കി കേരളമാകെ തീർത്ത നവോത്ഥാന വനിതാ മതിൽ രണ്ടാം പിണറായി സർക്കാർ തള്ളിമറിച്ചിട്ടത് എന്തിനാണ്? സ്ത്രീപ്രവേശത്തിന്‍റെ പേരിൽ ഒന്നാം പിണറായി സർക്കാരിന് സാംസ്കാരിക നായകരും ആസ്ഥാന ബുദ്ധി ജീവികളും സമർപ്പിച്ച മംഗളപത്രങ്ങൾ രണ്ടാം പിണറായി സർക്കാർ പമ്പയിലൊഴുക്കുമോ? ഒന്നാം പിണറായി സർക്കാർ ശബരിമല സമരത്തിന്‍റെ പേരിലെടുത്ത കേസുകളെല്ലാം പിൻവലിച്ച് രണ്ടാം പിണറായി വിശ്വാസികളോട് മാപ്പ് പറയുമോ? സമത്വം ഭരണഘടനാ അവകാശമാണെന്ന ഒന്നാം പിണറായി സർക്കാരിന്‍റെ ഉറച്ച നിലപാട് രണ്ടാം പിണറായി സർക്കാർ തള്ളുന്നത് എന്തിനാണെന്ന് വിവരാവകാശമുള്ള പൗരന്മാരോട് വിശദീകരിക്കാൻ കഴിയുമോ? ശബരിമല യുവതി പ്രവേശം യഥാർത്ഥത്തിൽ വിശ്വാസത്തിന്‍റെയോ, സമത്വത്തിന്‍റെയോ പോരാട്ടമാണോ, അതോ വോട്ട് രാഷ്ട്രീയം മാത്രമാണോ? മൂർത്തമായ സാഹചര്യത്തിലെ മൂർത്തമായ ഈ ചോദ്യങ്ങൾക്ക് മൂർത്തമായ മറുപടി സിപിഎമ്മോ, സർക്കാരോ നൽകുമോ? 

ENGLISH SUMMARY:

The Pinarayi Vijayan government's shift on renaissance values and Sabarimala women's entry questions the commitment to constitutional rights and gender equality. This change in stance from the previous government's strong positions raises concerns about vote bank politics superseding core principles.