തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റിയില്ല, സമയം അനുവദിച്ചുകിട്ടിയില്ല, മുഖ്യമന്ത്രി പഠിച്ച കോളജിലെ പരിപാടിക്ക് അദ്ദേഹമെത്തുമ്പോള്‍ കാണാന്‍ കാത്തുനിന്നു, കണ്ടു, മുഖ്യമന്ത്രി കണ്ടോ പക്ഷെ? അതറിയില്ല കെഎസ്്യു സംസ്ഥാന അധ്യക്ഷന്. നമ്മള്‍ കണ്ടത് പക്ഷെ, തൊട്ടരികില്‍നിന്ന അലോഷ്യസ് സേവ്യറിനെ നോക്കാതെ പോകുന്ന വിഡി സതീശനെയാണ്. നാളേയ്ക്ക് രണ്ടുമാസം മാത്രം തികയ്ക്കുന്ന ഒരു സര്‍ക്കാരിലെ തലവനും പാര്‍ട്ടിയിലെ ഇളമുറക്കാരനും തമ്മിലെ കാഴ്ച ഇങ്ങനെയായത് എന്തുകൊണ്ടാണ്? പരസ്യവിമര്‍ശനം മുഖ്യമന്ത്രിയെ വല്ലാതെ അലോസരപ്പെടുത്തിയോ? വിമര്‍ശനത്തിന്റെ സമയവും സാഹചര്യവും മനസിലാക്കാതെ, പരിധിവിട്ടോ കെഎസ്്യു അധ്യക്ഷന്‍? ഈ ചോദ്യങ്ങളില്‍ തീരുമെങ്കില്‍ വിവാദത്തിന് വലിയ ആയുസില്ല. പക്ഷെ അവിടെ തീരുന്നില്ലല്ലോ. ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ കോണ്‍ഗ്രസ് മുഖങ്ങള്‍ മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നു, അങ്ങനെ വിമര്‍ശിച്ച ജിന്റോ ജോണിനെയും വിആര്‍ അനൂപിനെയും എന്നാലിനി ചാനലിലേക്ക് വിടരുത് എന്ന് മറ്റൊരു ചാനല്‍ ചര്‍ച്ചാ സാന്നിധ്യമായ രാജു പി.നായര്‍. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനവുമെല്ലാമാണ് ഈ വര്‍ത്തമാനങ്ങള്‍ക്ക് അടിസ്ഥാനം. ഈ വിമര്‍ശിച്ചവര്‍ അണ്‍ഹാപ്പിയാണെന്നുറപ്പ്. അതിനര്‍ഥം പാര്‍ട്ടിക്ക് വെള്ളംകോരിയവരില്‍ വലിയൊരു പങ്ക് അങ്ങനെയാണ് എന്നാണോ? ഈ ഘട്ടത്തിലെ പരസ്യ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ഉണ്ടാക്കുന്ന ഇംപാക്ട് എന്താണ്? പരസ്യവിമര്‍ശനങ്ങള്‍ക്ക് ഒരു മടിയും കാണിച്ചിട്ടില്ലാത്ത വിഡി സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍, വിമര്‍ശനവിരുദ്ധനായോ? 

Political Rift: VD Satheesan's Criticism Sparks Debate in Kerala:

recent political friction between VD Satheesan and the Kerala Chief Minister, stemming from public criticisms over government appointments. The article delves into the implications of these open disagreements within the ruling party and their potential impact on the government's public image