സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇരുവരും നടത്തുന്നുവെന്നും ടെലിവിഷന്‍ ചര്‍ച്ചാപാനലില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സതീശന്‍ അനുകൂലികള്‍ കെപിസിസിക്ക് നല്‍കിയ പരാതിയിലുള്ളത്
മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇരുവരും നടത്തുന്നുവെന്നും ടെലിവിഷന്‍ ചര്‍ച്ചാപാനലില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സതീശന്‍ അനുകൂലികള്‍ കെപിസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ രാജു പി.നായരും പരാതി നല്‍കിയിട്ടുണ്ട്.
പ്ലീഡര്‍ വിഷയത്തില്‍ കെഎസ്യുവിനെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെയാണ് ജിന്‍റോ ജോണും വി.ആര്‍.അനൂപും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസും, കെഎസ്യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അനുവദിച്ചില്ലെന്നും എന്നാല്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് സമയം ലഭിച്ചുവെന്നും അനൂപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ആ സമീപനമെങ്കിലും കെഎസ്യു പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയും അര്‍ഹിക്കുന്നുവെന്നും അവരുടെ കൂടി സര്‍ക്കാരാണിതെന്നുമായിരുന്നു കുറിപ്പ്.
പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നതാണ് രാജശീലമെന്നും പറഞ്ഞതെല്ലാം മറക്കാനുള്ളതാണെന്നും പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയത് 'കാര്യമില്ലാത്ത' ഈ പിള്ളേരാണെന്നായിരുന്നു ജിന്‍റോയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. വിവാദം കൊഴുക്കുന്നതിനിടെ കൊച്ചി തേവര കോളജിലെ പരിപാടിയില്‍ കെഎസ്യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മടങ്ങി.
ENGLISH SUMMARY:
A formal complaint has been lodged with the KPCC against Jinto John and V.R. Anoop by supporters of Chief Minister V.D. Satheesan, demanding their removal from television discussion panels. The complainants allege that both individuals have been making public statements that weaken the government. Additionally, Raju P. Nair has submitted a separate complaint regarding the matter. The controversy stems from social media posts made by John and Anoop, criticizing the Chief Minister's stance on the KSU leadership and his perceived refusal to grant them a meeting, while contrasting this with his availability to other groups. Following these remarks, tensions escalated, highlighted by an incident at Thevara College where the Chief Minister reportedly ignored KSU President Aloysius Xavier during an event.