വിഴിഞ്ഞത്ത് സ്ഥിതി സങ്കീര്‍ണമോ?; സര്‍ക്കാര്‍ തുറന്ന പോരിനോ?

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ചേരിതിരിഞ്ഞുള്ള പോരിന് വഴിമാറുന്നതാണ് ഇന്നലെ കണ്ടത്.  തുറമുഖ വിരുദ്ധ സമരസമിതിക്കെതിരെ, പദ്ധതിപ്രദേശത്തെ നാട്ടുകാരടക്കമുള്ള ഒരു വിഭാഗം രംഗത്തുവരുന്നു, കല്ലേറ്, പരുക്ക്, ഒടുവിലിപ്പോള്‍ കേസ്.., ഒന്നല്ല ഒന്‍പതെണ്ണം. ഇതില്‍ മൂന്ന് കേസുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോ  ഒന്നാം പ്രതി. സഹായമെത്രാന്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അന്‍പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍. ഇതില്‍ രണ്ട് കേസ് പൊലീസ് സ്വമേധയാ എടുത്തത്. കൂടുതല്‍ കേസുകളും സമരസമിതിക്കെതിരെ.  ആര്‍ച്ച് ബിഷപ്പും വൈദികരും ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആര്‍. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റേത് വികൃത നടപടികളെന്ന് ലത്തീന്‍ അതിരൂപത ആരോപിക്കുന്നു. ഇതിനിടക്ക് വിഴിഞ്ഞ് ഈ നേരത്തും പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘര്‍ഷാവസ്ഥ. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തത് എങ്ങനെ ?