'ഡീല്‍' പിണറായി വിജയനു വേണ്ടിയോ? ബിജെപിയോട് സന്ധി ചെയ്യുന്നതാര് ?

പാര്‍ലമെന്‍റിന്‍റെ കാന്‍റീലല്ല ആക്കുളത്തെ ഫ്ലാറ്റിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍ക്കൊപ്പം ചായ കുടിച്ചത്. രാജ്യത്ത് തന്നെ സംഘപരിവാറിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തുന്നു എന്ന അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗമാണ്  അതേ സംഘപരിവാര്‍ പ്രതിനിധിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. എന്തിന്? ബിജിപിയില്‍ ചേരാനില്ലെന്ന് ഈ ബോംബ് പൊട്ടിച്ച് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നു. പിണറായി വിജയനെതിരായ എസ്എന്‍സി ലാവ്ലിന്‍ കേസ് ഒതുക്കി തീര്‍ക്കുന്നതുമായി സംബന്ധിച്ച ചര്‍ച്ചയിലാണത്ര. ജയരാജന്‍ വെറും ബലിയാടെന്നും പിണറായി വിജയന് വേണ്ടിയുള്ള ഡീലായിരുന്നു ആക്കുളത്തെ ചായ കുടിയുടെ പിന്നിലെന്നും ആക്കുളത്തെ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. എന്തായിരുന്നു ആ ഡീല്‍?

Counter point on politics in ep jayarajan javadekar meeting