മാസപ്പടിയില്‍ ആശ്വാസമായോ? അപ്രതീക്ഷിതമോ വിധി?

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിതിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്.  ആരോപണങ്ങള്‍ക്കിടെയുള്ള കോടതി വിധി സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ആശ്വാസമാണ്.  വിധി അപ്രതീക്ഷിതമെന്നാണ് കുഴല്‍നാടന്‍റെ പ്രതികരണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മാസപ്പടിയിലെ ചോദ്യങ്ങള്‍ തീര്‍ന്നോ?