ഇരുപതില്‍ ആരൊക്കെ എത്ര?; മനക്കണക്കില്‍ തെളിയുമോ നേര്‍ച്ചിത്രം?

CP
SHARE

കേരളത്തില്‍ വോട്ടെടുപ്പ് നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ഇരുപതില്‍ എത്ര നേടും എന്നതില്‍  യുഡിഎഫ് , എല്‍ഡിഎഫ് മുന്നണികളുടെ മനക്കണക്ക് പുറത്തുവന്നു.  യുഡിഎഫ് ഇരുപതില്‍ ഇരുപത് നേടുമെന്ന് പറയുമ്പോഴും പതിനാറെണ്ണത്തിലേ.. പേടികൂടാത്തൊരു ജയം കണക്കാക്കുന്നുള്ളൂ. ഇന്ന് ചേര്‍ന്ന കെപിസിസി വിശാല നേതൃ യോഗത്തില്‍ കണ്ണൂര്‍, പാലക്കാട്, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സ്ഥിതി കടുപ്പമെന്ന് വിലയിരുത്തല്‍. ഭരണവിരുദ്ധവികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്ന് വിലയിരുത്തിയ സിപിഎം പ്രതീക്ഷിക്കുന്നത്  മുന്നണി 12 സീറ്റെങ്കിലും നേടുമെന്ന്. സിപിഐക്കും ഇതേ മനക്കണക്ക് തന്നെ.  വരുന്ന ഏഴിന് ബിജെപികൂടി സംസ്ഥാന തലത്തില്‍ വിലയിരുത്തല്‍ നടത്തും. ഇതിനകം, തൃശൂരും തിരുവനന്തപുരവും ബിജെപി ഉറപ്പിച്ചെണ്ണുന്നു പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു... ജനം വിധിച്ചതും വീതിച്ചതും ഏതുവിധം ?

MORE IN COUNTER POINT
SHOW MORE