പോപ്പുലര്‍ ഫ്രണ്ടിനെ പിന്നെന്തു ചെയ്യണം?; പ്രതികരണങ്ങള്‍ പതുങ്ങിയോ?

പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. എട്ടു അനുബന്ധ സംഘടനകളെയും നിരോധിച്ച് വിജ്ഞാപനം ഇറക്കി. ഭീകരബന്ധവും ആഭ്യന്തരസുരക്ഷ ഭീഷണിയും ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് അടിയന്തര സ്വഭാവത്തിലുള്ള നടപടി. നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സാമ്പത്തിക സഹായം നല്‍കുന്നതും കുറ്റകരമാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായും സംഘടന പിരിച്ചുവിട്ടെന്നും പിഎഫ്െഎ നേതൃത്വം . നിരോധനം കൊണ്ട് കാര്യമില്ലെന്നും എല്ലാതരം വര്‍ഗീയതയെയും ആശയപരമായി ഇല്ലാതാക്കണമെന്നും സിപിഎം. പി.എഫ്.ഐയപ്പോലെ വര്‍ഗീയമാണ് ആര്‍എസ്എസ് എന്നത് വസ്തുതയാണെന്ന് കോണ്‍ഗ്രസ്.  നിരോധനം സ്വാഗതാര്‍ഹമാണെന്നും അതുകൊണ്ട് മാത്രം പരിഹരമാകില്ലെന്നും, വര്‍ഗീയതയെ ആദ്യം എതിര്‍ക്കേണ്ടത് അതത് സമുദായങ്ങള്‍ ആണെന്നും മുസ്ലിം ലീഗ്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. നിരോധനം പരിഹരിക്കുന്ന പ്രശ്നമേതാണ്?