നിരോധനത്തിന് എതിരെ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയില്‍

നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീകോടതിയെ സമീപിച്ചു. സംഘടനയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണലിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അഞ്ചുവര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഈ തീരുമാനം മാര്‍ച്ചില്‍ യു.എ.പി.എ ടൈബ്രൂണല്‍ ശരിവെച്ചിരുന്നു. രാജ്യത്തിന്‍റെ സുരക്ഷക്കും അഖണ്ഡതക്കും പോപ്പുലര്‍ ഫ്രണ്ട് ദോഷകരമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നിരോധത്തിന് ശേഷം രാജ്യവ്യാപകമായി എന്‍.ഐ.എ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് നടത്തിയിരുന്നു

PFI approaches Supreme Court