പ്രശ്നപരിഹാരം ആരുടെ കടമ? സൗഹൃദം കാക്കാൻ എന്താണ് വഴി?

ഒരാഴ്ചയായി കേരളസമൂഹത്തില്‍ ഈ പുകച്ചില്‍ തുടങ്ങിയിട്ട്.  രണ്ട് പ്രബലസമുദായങ്ങള്‍ക്കിടയില്‍ ഏതുനിമിഷവും ഒരു പൊട്ടിത്തെറിയുണ്ടാകാവുന്ന തരത്തില്‍ അപകടകരമായ സ്ഥിതിയിലേക്ക് ഈ വിഷയം നീങ്ങുന്നു എന്ന തിരിച്ചറിവിലാണ് ഇത് വീണ്ടും ചര്‍ച്ച ചെയ്യുന്നത്. ലേഖനങ്ങളായും പ്രസ്താവനകളായും പ്രകോപനങ്ങള്‍ തുടരുന്നു. പാലാബിഷപ്പിന്‍റെ പ്രസ്താവനയുണ്ടാക്കിയ അസ്വസ്ഥതയുടെ അലയൊലികള്‍ അവസാനിക്കുന്നില്ല. അനുരഞ്ജനത്തിന് സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല എന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമുദായ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, അനുരഞ്ജനം ആരുടെ കടമ ?