കോടതിയിലും പ്രഹരം; ജലീലിന്റെ തെറ്റ് ഇടതുമുന്നണി സമ്മതിക്കുമോ..?

ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി കെ.ടി.ജലീലിന് കനത്ത തിരിച്ചടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  അധികാരത്തിന്റെ  മറവിൽ ബന്ധുനിയമനം നടത്തുന്നതും അഴിമതിയാണെന്ന് ഹൈക്കോടതി വിമർശിച്ചു. ബന്ധുനിയമനത്തില്‍ കൂട്ടുപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. ജലീല്‍ രാജിവച്ചതിനാല്‍ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന്  സിപിഎം . ന്യൂനപക്ഷവികസന കോര്‍പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്ന് കെ.ടി ജലീല്‍. സംഭവത്തെക്കുറിച്ച് അണുമണിത്തൂക്കം ഖേദമില്ലെന്നും ജലീലിന്റെ പ്രതികരണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കെ.ടി.ജലീലിന് തെറ്റുപറ്റിയെന്ന് ഇടതുമുന്നണി സമ്മതിക്കുമോ?