വിവാദ പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍; 'തെറ്റിദ്ധാരണ; ദുർവ്യാഖ്യാനം'

കശ്മീര്‍ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാതെ കെ.ടി.ജലീല്‍. കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിയിലെത്തി. ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. 

കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശമുള്ള പോസ്റ്റ് പിന്‍വലിച്ചു. യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് കെ.ടി ജലീല്‍ എംഎൽഎ. ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്തെന്നും ജലീല്‍ പറഞ്ഞു. 

കശ്മീര്‍ പരാമര്‍ശത്തിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നൽകി. തിലക് മാര്‍ഗ് പൊലീസിലാണ് അഭിഭാഷകന്‍ ജി.എസ്.മണിയുടെ പരാതി. 

കെ.ടി.ജലീലിന്റെ "ആസാദ് കശ്മീര്‍" പ്രസ്താവന സി.പി.എം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന് പറഞ്ഞിരുന്നു‍. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.