കശ്മീർ പരാമർശം: ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യൻ അധിനിവേശ കശ്മീർ പരാമർശത്തിലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. ആർഎസ്എസ് നേതാവ് അരുൺ മോഹൻ്റെ ഹർജിയിലാണ് കോടതി നടപടി. പരാമർശം ഉണ്ടായ ഉടൻ അരുൺ മോഹൻ കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.