പിഎസ്‌‌സി സമരത്തെ പരിഹസിക്കണോ?; സമരക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതോ?

പി.എസ്.സി. നിയമനങ്ങള്‍ സുതാര്യമായി നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി. ഒഴിവുകളുടെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി. പട്ടിക തയാറാക്കുന്നത്. പട്ടികയിലുള്ള 80 ശതമാനം പേര്‍ക്കും നിയമനം ലഭിക്കാന്‍ സാധ്യത കുറവാണെന്നും മുഖ്യമന്ത്രി. താല്‍ക്കാലികജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ പി.എസ്.സി. പട്ടികയിലുള്ളവരെ ബാധിക്കില്ല. നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ഥിരപ്പെടുത്തല്‍. UDF വസ്തുതകള്‍ മറച്ചുവച്ച് ഉദ്യോഗാര്‍ഥികളില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുള്ള എല്ലാ തസ്തികകളും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സമരം പ്രതിപക്ഷം കുത്തിയിളക്കിയതോ, സമരക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതോ?