പറയാൻ ന്യായമുണ്ടെങ്കിൽ അന്യായം ജനങ്ങൾ സഹിക്കണോ?

ഉപഭോക്താക്കളിൽ നിന്ന് അധിക ബിൽ ഈടാക്കിയെന്ന പരാതികളിൽ ഹൈക്കോടതി കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി. നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെ.എസ്.ഇ.ബിയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നാണ് പരാതി. അമിതമായി ചാർജ്ജ് ഈടാക്കാനുള്ള കെ.എസ്.ഇബിയുടെ നീക്കത്തിൽ കോടതി ഇടപെടണമെന്നും ആവശ്യം. ബില്‍ കൂടിയതില്‍ ബോര്‍ഡിന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് KSEB. അതേസമയം  രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂടി. ഒരാഴ്ചയ്ക്കുള്ളിൽ  പെട്രോളിനും ഡീസലിനും അഞ്ചുരൂപയോളമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ ഇന്ധനവില കൂടുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പറയാന്‍ ന്യായമുണ്ടെങ്കില്‍ അന്യായം ജനങ്ങള്‍ സഹിക്കണോ?