കേരളം പട്ടിണയിലാകില്ലെന്ന് മുഖ്യമന്ത്രി; പോസിറ്റീവാകാൻ ഇനിയെന്താണ് ചെയ്യാനുള്ളത്?

സംസ്ഥാനം അടച്ചുപൂട്ടി രണ്ടു ദിവസമിരുന്നു. ഇന്നും 9 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ കേരളത്തില്‍ ഈ അടച്ചുപൂട്ടല്‍ കാലത്ത് ആരും പട്ടിണി കിടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെങ്ങനെ ഉറപ്പാക്കുമെന്നും വിശദീകരിച്ചുവെന്നതാണ് പ്രധാനം. ഒപ്പം  ആശ്വാസമായി സംസ്ഥാനത്ത് 12 പേര്‍ക്ക് രോഗമുക്തി. ഇന്നുമാത്രം ആറുപേരുടെ പരിശോധനാഫലം നെഗറ്റിവായി. കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളും ഇതില്‍പ്പെടുന്നു.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളം പോസിറ്റീവായിരിക്കാന്‍    ഇന്നെന്തെല്ലാം സംഭവിച്ചു? അതില്‍ നമുക്കോരുത്തര്‍ക്കും ഇനിയെന്തു ചെയ്യാനുണ്ട്?