കേരളത്തിൽ അതിജാഗ്രത ആവശ്യമാണ്; അതെങ്ങനെയെല്ലാം ഉറപ്പാക്കണം?

കേരളത്തില്‍ 8 പേര്‍ക്കുകൂടി കോവിഡ്. സര്‍ക്കാര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ചികില്‍സയിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും.  ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം പതിനാലായി. യാത്രാവിവരവും രോഗവിവരവും മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനനിയമനടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.  ഏഴാംക്്ളാസുവരെയുള്ള സ്്കൂളുകള്‍ അടച്ചു. മെഡിക്കല്‍ കോളജുകളൊഴികെയുള്ള എല്ലാ കോളജുകളിലെയും ക്്ളാസുകളും നിറുത്തിവെക്കും. സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും കര്‍ശന നിയന്ത്രണം.  രോഗവ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി  കേരളത്തോടാവശ്യപ്പെട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അതിജാഗ്രത ആവശ്യമാണ്. അതെങ്ങനെയെല്ലാം ഉറപ്പാക്കണം?