കൊലപാതകം, അഴിമതി; സുഭാഷ് വാസുവിന്‍റെ ആരോപണത്തിന് പിന്നിലെന്ത്?

എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ്സില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ഒപ്പം ഈയടുത്ത നാള്‍വരെ ഇരുന്ന സഹയാത്രികന്‍. ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായിരുന്ന സുഭാഷ് വാസു. രാഷ്ട്രീയമായും സംഘടനാതലത്തിലും വ്യക്തിപരമായും വെള്ളാപ്പള്ളി കുടുംബത്തെ കടന്നാക്രമിച്ച് രംഗത്ത്. പശ്ചാത്തലം വ്യക്തമാണ്. മാവേലിക്കര യൂണിയനെതിരെ ഉയര്‍ന്ന അഴിമതി ആക്ഷേപം, പൊലീസ് കേസ്, യൂണിയന്‍ പിരിച്ചുവിട്ട നടപടി. പിന്നാലെയുള്ള ആരോപണപ്രത്യാരോപണങ്ങള്‍. ഒടുവില്‍ ഇപ്പോള്‍ കേട്ടതുവരെ. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും ആലപ്പുഴയും സിപിഎമ്മിന് വേണ്ടി വേണ്ടെന്നുവച്ചോ? ഉപതിര‍ഞ്ഞെടുപ്പില്‍ അതേ മാതൃകയിലോ അരൂര്‍ വേണ്ടെന്നുവച്ചത്? ഇതടക്കമുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്താണ്? അഴിമതിയും കൊലപാതകവും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ എന്തേ ഇന്നാളുവരെ സുഭാഷ് വാസു മിണ്ടാതിരുന്നു? എസ്എന്‍ഡിപി യോഗത്തെ ഈ അഴുക്കുചാലില്‍നിന്ന് രക്ഷപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന സുഭാഷ് വാസുവിന് എവിടെവരെ പോകാനാകും?  കൗണ്ടര്‍പോയന്റ് വിഡിയോ കാണാം