Image: X,@ndtv
കുട്ടിക്ക് മരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ 31കാരനായ എന്‍ജിനിയറെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നു. ഡൽഹി നിഹാൽ വിഹാറിൽ ആണ് സംഭവം. നോയിഡയിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരനായ വിനയ് ഗുപ്തയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: 105ലും നിയമപോരാട്ടത്തിനു തയാര്‍, എങ്കിലും ഇനി സ്വതന്ത്രമായി ജീവിച്ചോളൂ; കൊലക്കേസ് പ്രതിയോട് സുപ്രീംകോടതി
കുട്ടിക്ക് മരുന്നു നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും ഭാര്യ രേഖയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. തുടർന്ന് രേഖ തന്റെ സഹോദരന്‍മാരേയും കുടുംബത്തേയും ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ തന്നെ രേഖയുടെ അച്ഛൻ, രണ്ട് സഹോദരന്മാർ, സഹോദരന്റെ ഭാര്യ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥലത്തെത്തുകയും വിനയിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
മുന്‍കൂട്ടി തയാറാക്കിയ ആക്രമണപദ്ധതിയായിരുന്നുവെന്നും വിനയ്‌യുടെ കഴുത്തു ഞെരിക്കുകയും നെഞ്ചില്‍ ശക്തമായി ഇടിക്കുകയും ചെയ്തതായി യുവാവിന്റെ കുടുംബം ആരോപിക്കുന്നു. വീടിനകത്തെ സിസിടിവി ക്യാമറകളെല്ലാം ഭാര്യ രേഖ ഓഫ് ചെയ്ത ശേഷമാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും യുവാവിന്റെ കുടുംബം പറയുന്നു.
ക്രൂരമായി മര്‍ദനമേറ്റ് അവശതയിലായ വിനയ്‌യെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യ രേഖ, രണ്ട് സഹോദരന്മാർ, ഒരു സഹോദരന്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്.