സ്വന്തം ലൈംഗികത മാറ്റുന്നതിനായി ശസ്ത്രക്രിയ ചെയ്യുന്ന യുവാക്കള്‍ നിരവധിയുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാറുണ്ട്. തന്‍റെ ലിംഗമാറ്റ ആഗ്രഹത്തിനിടെ കണ്ടുമുട്ടിയ യുവതിയോടെ അസൂയ തോന്നി അവരെ കൊലപ്പെടുത്തിയ യുവാവിന്‍റെ വാര്‍ത്തയാണ് യുഎസ് അരിസോണയില്‍ നിന്ന് പുറത്തുവരുന്നത്. മറൈന്‍ സേനയില്‍ പരിശീലനം കഴിഞ്ഞ് സൈനികവിന്യാസത്തിന് തിരഞ്ഞെടുക്കപ്പെട്ട സയോണ്‍ ടീസ്‍ലി (25) എന്ന യുവാവാണ് കൊലപാതകം നടത്തിയത്.
ദൈവവിശ്വാസിയായിരുന്ന സയോണ്‍ ഏറെ കാലമായി തന്‍റെ ലൈംഗികത കാരണം ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. വിശ്വാസപ്രകാരം തന്‍റെ ചിന്ത തെറ്റാണെന്നും വീട്ടുകാര്‍ എന്ത് കരുതുമെന്നും ഉള്ള ആശങ്കയിലായിരുന്നു ഇയാള്‍.
ഇതിനിടക്ക് ഫീനിക്സ് ട്രെയിലിലൂടെ ട്രെക്കിങ്ങിന് പോയ സമയത്താണ് ലോറന്‍ ഹൈക്കി (29) എന്ന യുവതിയും കടന്നുപോയിരുന്നു. പിന്നീട് ഹൈക്കിയുടെ മൃതദേഹം പാതയില്‍ മറ്റൊരു സംഘം കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 15 തവണയാണ് ഹൈക്കിയുടെ ശരീരത്തില്‍ കുത്തേറ്റത്.
ഏറെ വൈകാതെ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സയോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സയോണ്‍ പിന്തുടരുന്നതും കുത്തുന്നതും സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. തനിക്ക് അതുപോലെ ഒരു സുന്ദരിയായ സ്ത്രീയായി മാറാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തനിക്കത് സാധിക്കാത്തതിന്‍റെ അരിശം കാരണമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്ന് സയോണ്‍ പൊലീസിന് മൊഴി നല്‍കി.
തന്‍റെ സ്ഥാപനത്തിലെ സ്ത്രീകളോടെ ദേഷ്യത്തോടെ പെരുമാറുന്നതിനാല്‍ സയോണിനെ ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ പിരിച്ചുവിട്ടിരുന്നെന്ന് സയോണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമസ്ഥന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സയോണിന് വധശിക്ഷ നല്‍കുന്നത് കൊണ്ട് മകള്‍ തിരിച്ചുവരില്ലെന്നാണ് ലോറന്‍റെ കുടുംബം പറയുന്നത്. സയോണിന് ജീവിതകാലം മുഴുവന്‍ ജയിലില്‍ ഇടണമെന്നും തങ്ങളുടെ കുടുംബത്തിന് സംഭവിച്ചതിലൂടെ മറ്റൊരു കുടുംബവും കടന്നുപോകരുതെന്ന് ലോറന്‍റെ കുടുബം വ്യക്തമാക്കി.