Image Credit: X/venom1s
ഹൃദയാഘാതമെന്ന ധാരണയില്‍ സംസ്കാരം നടത്തിയ യുവാവിന്‍റെ മരണം കൊലപാതകം. ഭര്‍ത്താവിന്‍റെ നിരന്തരമ മര്‍ദനത്തെ തുടര്‍ന്ന് ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച ശേഷം യുവാവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മീറ്ററില്‍ ലോഹ്യ നഗറിലാണ് ദാരുണസംഭവം നടന്നത്. മുസഫര്‍നഗര്‍ സ്വദേശിയായ 30 കാരന്‍ മുഹമ്മദ് തലീബിന്‍റെ മരണത്തില്‍ ഭാര്യയായി 27 കാരി ഇല്‍മയും കാമുകനായ അമനുമാണ് പ്രതിസ്ഥാനത്തുള്ളത്.
Also Read: ഹോട്ടലുകളില്‍ റൂമെടുക്കും; രണ്ടാഴ്ചയ്ക്കിടെ കൊന്നത് മൂന്ന് യുവതികളെ; ഹൈദരാബാദില്‍ സംഭവിക്കുന്നതെന്ത്
നാലു വര്‍ഷം മുന്‍പാണ് തലീബും ഇല്‍മയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്നു വയസുള്ള കുട്ടിയുണ്ട്. ബ്യൂട്ടീഷനായ ഇല്‍മയ്ക്ക് ബ്യൂട്ടി സ്റ്റുഡിയോ നടത്തുന്ന അമനുമായി ഇൽമയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളും മര്‍ദനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സെപ്റ്റംബര്‍ 28 നാണ് തലീബിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജോലി കഴിഞ്ഞെത്തിയ തലീബ് അവശനായി കട്ടിലില്‍ കിടന്നെന്നും പിന്നാലെ മരണപ്പെട്ടു എന്നുമാണ് ഇല്‍മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ അറിയിച്ചത്. തലീബിന്‍റെ സഹോദരങ്ങളെത്തി മൃതേദഹം ഏറ്റുവാങ്ങുകയും മുസഫര്‍നഗറിലെത്തിച്ച് സംസ്കരിക്കുകയുമായിരുന്നു. പിന്നീട് ഇല്‍മയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് എത്തിച്ചത്.
സംസ്കാരത്തിനു മുന്‍പു തന്നെ ഇല്‍മ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങിയത് കുടുംബത്തിന് സംശയമുണ്ടാക്കി. ശവസംസ്കാരത്തിന് മുന്‍പ് എടുത്ത താലിബിന്‍റെ ചിത്രത്തില്‍ കണ്ട കഴുത്തിലെ പാടുകളും കൂടുതല്‍ അന്വേഷണത്തിന് കാരണമായി. അമനുമായി ഇൽമയ്ക്ക് അടുപ്പമുള്ള കാര്യം അയല്‍ക്കാരാണ് താലിബിന്‍റെ കുടുംബത്തെ അറിയിക്കുന്നത്. താലിബിന്‍റെ സഹോദരങ്ങള്‍ ഫോണ്‍ അന്വേഷിച്ചപ്പോള്‍ അത് നഷ്ടപ്പെട്ടു എന്നായിരുന്നു ഇല്‍മയുടെ മറുപടി. പിന്നീട് തിരച്ചലിനു ശേഷം തുണികള്‍ക്കടയില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെത്തിയത്. താലിബിന്‍റെ ഫോണില്‍ നിന്നും ഇല്‍മയുടെ പ്രണയത്തെ പറ്റിയുള്ള വിവരങ്ങള്‍ കുടുംബത്തിനു ലഭിച്ചു. ഇതോടെ ഇല്‍മ കൊലപാതകം സമ്മതിക്കുകയായിരുന്നു.
Also Read: രാത്രി ക്ലയന്റിന്റെ ഫ്ലാറ്റിലെത്തി, പിന്നാലെ തര്‍ക്കം; 25കാരനായ ജിം ട്രെയിനറെ അടിച്ചുകൊന്നു
താലിബ് നിരന്തരം ഭാര്യയെ മര്‍ദിച്ചിരുന്നു. കൊലാപതകം നടന്ന ദിവസവും മര്‍ദിച്ചതോടെ ഇല്‍മ കാമുകനായ അമനെ വിളിച്ചുവരുത്തുകയായിരുന്നു. അമനും സുഹൃത്തും വീട്ടിലെത്തുകയും മര്‍ദിക്കുകയുമായിരുന്നു. പിന്നീട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി എന്നാണ് ഇല്‍മ നടത്തിയ കുറ്റസമ്മതം. ഇക്കാര്യങ്ങള്‍ കുടുംബം വിഡിയോ ചിത്രീകരിച്ചു. ഇതടക്കം കുടുംബം ലോഹ്യനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കൊലകുറ്റത്തിനാണ ്കേസെടുത്തിരിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള അപേക്ഷ ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയതായി പൊലീസ് അറിയിച്ചു.