aswathi-achu-kollam
  • സ്വത്തു തർക്കത്തെ തുടർന്ന് അമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ ഒളിവിലായിരുന്ന അശ്വതി അച്ചു തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്ന് പൊലീസിന്റെ പിടിയിലായി.

സ്വത്തു തർക്കത്തെ തുടർന്ന് അമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ ഒളിവിലായിരുന്ന അശ്വതി അച്ചു അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ അശ്വതി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അശ്വതിയെ പിടികൂടിയത്. അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.  സാമ്പത്തിക തട്ടിപ്പ്, പ്രണയം നടിച്ചുള്ള കബളിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.

Also Read: ‘അച്ഛന്‍ എന്നുവരും അമ്മമ്മാ...? അവന് വേണ്ടേല്‍ ഇട്ടിട്ട് പൊക്കോളാന്‍ നൂറ് തവണ പറഞ്ഞതാ...’

കഴിഞ്ഞ മാസം 26നാണ് കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്.  വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചത്. രാധാമണിയുടെ മകൾ അശ്വതി (37) ചെറുമകൾ അമൃത (18) എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസിലെ രണ്ടാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത നേരത്തെ പിടിയിലായിരുന്നു.

രാധാമണിയും ഭര്‍ത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ പ്രതികള്‍ ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൂട്ടുകയായിരുന്നു. ശേഷമാണ് ശരീരത്തിലൂടെ ചൂടുവെള്ളം ഒഴിച്ചത്. രാധാമണിയുടെ മുഖത്താണ് പൊള്ളലേറ്റത്. നേരത്തെ പല തവണകളായി കൈ കൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി ഉപദ്രവിച്ചിരുന്നു. 

Also Read: വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

സെപ്റ്റംബര്‍ 30 തിനാണ് കേസിലെ രണ്ടാം പ്രതിയായ അമൃത (18) യാണ് പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി മകളെ ഭർത്താവിന്‍റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃത പിടിയിലായത്.

ENGLISH SUMMARY:

Aswathy, popularly known as Aswathy Achu, has been arrested from a flat in Thiruvananthapuram in connection with a brutal assault on her mother. Following the rejection of her anticipatory bail, police apprehended her for allegedly pouring boiling water on 61-year-old Radhamani's face during a property dispute. Her 18-year-old daughter and co-accused, Amrutha, was previously arrested after confessing that she poured the water on her mother's instructions. The accused, who has a history of financial fraud and multiple criminal cases, had violently forced her parents out of their home.