athira-delhi-1
  • ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ മലയാളി വിദ്യാര്‍ഥിനി ആതിരയ്ക്ക് മര്‍ദനമേറ്റത്തില്‍ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്.

ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയില്‍ മലയാളി വിദ്യാര്‍ഥിനി ആതിരയ്ക്ക് മര്‍ദനമേറ്റത്തില്‍ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍എസ്‌യു നേതാവ് ആതിരയുടെ  പരാതിയിലാണ് കേസെടുത്തത്. Also Read: വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കേരളത്തില്‍ കേസെടുത്തത് ആശ്വാസമെന്ന് മര്‍ദനമേറ്റ എന്‍എസ്‌യു നേതാവ് ആതിര മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ നടപടി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കേസുകളിലെ തുടര്‍നീക്കങ്ങള്‍ എന്‍എസ്‌യു നേതൃത്വം തീരുമാനിക്കുമെന്നും ആതിര ഡല്‍ഹിയില്‍ പറഞ്ഞു.  

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനിലെ ക്രമക്കേടുകള്‍ ചോദ്യംചെയ്ത്  രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.  എസ്.ഐ.ആര്‍ പ്രക്രിയ പരിശോധിക്കുക,  നിയമവിരുദ്ധമായ തീരുമാനങ്ങൾ റദ്ദാക്കുക, ചട്ടലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എന്‍എസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിന്റെ വിവിധയിടങ്ങളിലായി ഇന്നും പ്രതിഷേധിക്കും. സിജെപിയുടെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ദേശീയപതാകയേന്തി പ്രതിഷേധിക്കും. കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകുന്നേരം അഞ്ചുമണിക്കാണ് പ്രതിഷേധം. 

ENGLISH SUMMARY:

Thiruvananthapuram's Museum Police have registered a case following NSUI leader Athira's complaint that she was assaulted while in police custody during a protest against Chief Election Commissioner Gyanesh Kumar in Delhi. Athira welcomed the move, saying the Delhi Police had not registered a case so far. Meanwhile, the Supreme Court is scheduled to hear a petition filed by Rahul Gandhi and INDIA bloc leaders over alleged Election Commission irregularities. Congress-affiliated student and youth groups are also planning further protests demanding Gyanesh Kumar's resignation.