'അമ്മയെ കരണക്കുറ്റിക്കടിച്ചാണ് ഇറങ്ങിപ്പോയത്. അടിച്ചില്ലെന്നാണ് പൊലീസ് ഇപ്പോള് പറയുന്നത്'- അഫ്സല് പറയുന്നു. അഫ്സലിന്റെ വാക്കുകള് ശരിവയ്ക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്
എറണാകുളത്തെ ലഹരിക്കേസില് ആളുമാറി പൊലീസ് മര്ദനം. അടൂരിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അഫ്സലിനാണ് മര്ദനമേറ്റത്. കസ്റ്റഡിയിലെടുക്കാന് എത്തിയ പൊലീസ് അമ്മയെയും ഉപദ്രവിച്ചെന്ന് അഫ്സല് പറയുന്നു. വിലങ്ങണിയിച്ച് കൊണ്ടുപോയ പൊലീസ് നൂറനാട് എത്തിയശേഷം ആളു മാറിയെന്ന് പറഞ്ഞ് മോചിപ്പിക്കുകയായിരുന്നു.
എക്സൈസ് സ്പെഷല് സ്ക്വാഡും അടൂര് പൊലീസും ചേര്ന്നാണ് എറണാകുളത്തെ അഫ്സലിന് പകരം അടൂരിലെ ഡിവൈഎഫ്ഐ പ്രവര്ത്തകനായ അഫ്സലിനെ മര്ദിച്ചത്. വീട്ടിലെത്തിയ പൊലീസ് അഫ്സലിനെ നാട്ടുകാരുടെ മുന്നില് വച്ച് മുഖത്തടിക്കുകയും വിലങ്ങണിയിച്ച് പ്രദര്ശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
'അമ്മയെ കരണക്കുറ്റിക്കടിച്ചാണ് ഇറങ്ങിപ്പോയത്. അടിച്ചില്ലെന്നാണ് പൊലീസ് ഇപ്പോള് പറയുന്നത്'- അഫ്സല് പറയുന്നു. അഫ്സലിന്റെ വാക്കുകള് ശരിവയ്ക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വീട്ടുമുറ്റത്തെ തെങ്ങിന്ചുവട്ടില് വിലങ്ങിട്ട് അഫ്സലിനെ കിടത്തിയിരിക്കുന്നത് വിഡിയോയില് കാണാം. മുഖത്തടിക്കുകയും കാലില് ബൂട്ടിട്ട് ചവിട്ടുകയും അടൂര് സ്റ്റേഷനിലെത്തിച്ച് ചില പേപ്പറുകളില് ഒപ്പിടുവിച്ചുവെന്നുമാണ് അഫ്സല് പറയുന്നത്.
ENGLISH SUMMARY:
A DYFI activist named Afsal from Adoor, Kerala, has alleged that police personnel assaulted him after mistakenly identifying him as a suspect in a drug case in Ernakulam. According to Afsal, an Excise Special Squad and Adoor police team arrived at his home, slapped him in front of local residents, handcuffed him and allegedly assaulted his mother during the incident. He claims that the police later realised their mistake after taking him to Nooranad and released him, reportedly asking him to sign certain documents at the Adoor police station.