.
പതിനഞ്ച് പേരുടെ ജീവൻ നഷ്ടപ്പെട്ട ചെങ്കോട്ട സ്ഫോടനം ചാവേർ ആക്രമണമെന്ന് എൻഐഎ കുറ്റപത്രം. ഡൽഹി കോടതിയിൽ സമർപ്പിച്ച 7,500 പേജുകളുള്ള കുറ്റപത്രത്തിലാണ് കേസിന്റെ നിർണായക വിവരങ്ങളുള്ളത്.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടറുമായ ഉമർ ഉൻ നബി എന്നയാളാണ് കാറിനുള്ളിലിരുന്ന് ഐഇഡി സ്ഫോടനം നടത്തിയത്. ഇയാൾ 2022 മുതൽ അൻസാർ ഗസ്‌വത്തുൽ ഹിന്ദുമായി ചേർന്ന് ഗൂഢാലോചന നടത്തി. ചെങ്കോട്ട തിരഞ്ഞെടുത്തത് ഭരണകൂടത്തിന്റെ പ്രതീകമെന്ന നിലയിൽ എന്നും കുറ്റപത്രത്തിൽ പറയുന്നു. Also Read: അസഹ്യമായ വയറുവേദന; 33കാരിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച് സ്പൂണുകളും!
കാർ ഒരു വിബിഐഇഡി ആക്കി മാറ്റിയാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന് മുൻകൂട്ടി തീയതി നിശ്ചയിച്ചിരുന്നില്ലെന്നും, ശ്രീനഗറിൽ ചില കൂട്ടാളികൾ അറസ്റ്റിലായതോടെ ഭയന്നാണ് ഉമർ ഉൻ നബി തിടുക്കത്തിൽ ആക്രമണം നടത്തിയതെന്നും കുറ്റപത്രത്തിൽ ഉണ്ട്.