ഇ.ഡി. വേട്ടയാടുന്നുവെന്ന് പിണറായി വിജയന്‍. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പിണറായി. മാധ്യമങ്ങള്‍ അച്ചുനിരത്തിയാല്‍ താന്‍ കൈക്കൂലിക്കാരനാകുമോ എന്ന് പിണറായി ചോദിച്ചു. അങ്ങനെ തകരുന്നതല്ല എന്‍റെ വ്യക്തിജീവിതമെന്നും പിണറായി ആലപ്പുഴ മാന്നാറില്‍ പറഞ്ഞു.
അതേസമയം, സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ല, നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി കേസുകളെ കേസുകളായി നേരിടുകയായിരുന്നെന്നും അല്ലാതെ ഇ.ഡിയുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക ആയിരുന്നില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. Also Read: മാസപ്പടി കേസ്; പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്താല്‍ തെരുവിലിറങ്ങാന്‍ സി.പി.എം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് ഇഡി നല്‍കിയതാണെന്നതു കൊണ്ടുമാത്രം സര്‍ക്കാരിന് തള്ളിക്കളയാനാകുമോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. അതിന് ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.
ഇക്കാര്യത്തില്‍രാഷ്ട്രീയ നിലപാടല്ല സര്‍ക്കാര്‍ കൈക്കൊള്ളുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇഡിയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പല പരാമര്‍ശങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വിശദമായി വിഷയം ചര്‍ച്ചചെയ്തു. വിജിലന്‍സ് അന്വേഷണം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. നിയമോപദേശം കൂടി തേടിയശേഷമാകും വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുക.