Untitled design - 1

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്താല്‍ തെരുവിലിറങ്ങാന്‍ സി.പി.എം. ഏത് സാഹചര്യത്തിലും പിണറായിയേയും കുടുംബത്തെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാകില്ല. ഇ.ഡി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ടെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേസെടുത്താല്‍ ജനകീയ പ്രതിഷേധം ഉയരുമെന്നും എം.വി ജയരാജനും പ്രതികരിച്ചു. 

പിണറായി വിജയനും കുടുംബവും കൈക്കൂലിക്കേസില്‍ പ്രതികളാകുന്ന രാഷ്ട്രീയ സാഹചര്യത്തെ പാര്‍ട്ടിയുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് നേരിടാനാണ് സി.പി.എം ഒരുങ്ങുന്നത്.  ടി വീണ നടത്തിയ തൊഴില്‍പരമായ ഇടപാടുകളിലേക്ക് പിണറായി വിജയനെയും പിഎ മുഹമ്മദ് റിയാസിനെയും വലിച്ചിഴക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും  ഇ.ഡിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസും–ബിജെപി നടത്തിയ രാഷ്ട്രീയ ഡീലാണ് കേസിന് പിന്നിലെന്നുണ് സി.പി.എം ആരോപണം.  ഏത് സാഹചര്യമുണ്ടായാലും പിണറായി വിജയന്‍, മുഹമ്മദ് റിയാസ് , ടി വീണ എന്നിവരെ പാര്‍ട്ടി തള്ളിപ്പറയില്ല. പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് പിണറായി ഒഴിയണമെന്ന  ആവശ്യത്തെയും ഗൗനിക്കില്ല. ഇ.ഡി പ്രതപിക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എടുക്കുന്ന കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളെ തുറന്ന് കാട്ടാമെന്നും സി.പി.എം കരുതുന്നു. 

ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്താല്‍ സി.പി.എം തെരുവുകള്‍ പ്രക്ഷുബ്ധമാക്കും. 

നിയമസഭ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട തിരുത്തല്‍ നടപടികളുടെ ഭാഗമായി നിര്‍ണായകമായ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ, പിണറായി ഉള്‍പ്പെടേയുള്ള നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കകത്ത് ഉയരുന്ന വിമര്‍ശനങ്ങളെ നിശബ്ദമാക്കാനും കേസിനെ സി.പി.എം ഉപയോഗിച്ചേക്കും. 

Malayala Manorama Online News reports on the CPM's strong stance regarding the 'Masappadi' case involving Pinarayi Vijayan and P.A. Muhammed Riyas: